തളിപ്പറമ്പ്: പത്തു വയസ്സുകാരിയുടെ കൈപൊള്ളിച്ച പിതൃസഹോദരനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ബി.ഇ എം.എല്‍.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് വല്യച്ഛന്റെ ക്രൂരതക്കിരയായത്. തമിഴ്നാട്സ്വദേശികളായ പിതാവ് അറുമുഖവും മാതാവ് ലക്ഷ്മിയും മരണപ്പെട്ടതിനാല്‍ പിതാവിന്റെ ജ്യേഷ്ഠന് വീരമുത്തു, ഭാര്യ ഉഷ എന്നിവര്‍ക്കൊപ്പം അള്ളാംകുളത്താണ് വിദ്യാര്‍ഥിനി താമസിക്കുന്നത്. കുസൃതി കാട്ടിയെന്നാരോപിച്ച് ഉഷ അടുപ്പിന് പുകയൂതുന്ന ഇരുമ്പുകുഴല്‍ ചൂടാക്കി ഇരു കൈകളിലും പൊള്ളിക്കുകയായിരുന്നു.
ഇന്നലെ സ്കൂളില്‍വെച്ച് ടീച്ചറുടെ ശ്രദ്ധയില്‍ പെട്ടതോടെ അധ്യാപകര്‍ കുട്ടിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. തളിപ്പറമ്പ് എസ്.ഐ വി. ഉണ്ണികൃഷ്ണന് ഇരുവരെയും അറസ്റ്റ് ചെയ്തു. കുട്ടിയെ തലശ്ശേരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു
No comments:
Post a Comment