കുരുംബലങ്ങോട് : സന്തോഷത്തിന്റെ പൂത്തിരി വിരിയിച്ചു മലയാളികള്‍ ചെറിയപെരുന്നാള്‍ ആഘോഷം തുടങ്ങി. ചൊവ്വാഴ്ച മഗ്‌രിബ് നിസ്‌കാരത്തോടെ പള്ളികളില്‍ നിന്ന് തക്ബീറുകള്‍ മുഴങ്ങി തുടങ്ങി. കാലവര്‍ഷം തിമിര്‍ത്ത് പെയ്തിട്ടും പെരുന്നാള്‍ ആഘോഷം സജീവമാണ്. 'അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്' എന്ന തക്ബീറിന്റെ അലയോലികളാണ് നാട്ടിലെങ്ങും. റമസാന്‍ മുപ്പതും തികച്ചതിന്റെ ധന്യതയിലാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചൊവ്വാഴ്ചയായിരുന്നു ഈദുല്‍ ഫിത്വര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ ചൊവ്വാഴ്ചയായതിനാല്‍ തിങ്കളാഴ്ച വൈകീട്ട് മുതല്‍ തന്നെ പ്രവാസികള്‍ തങ്ങളുടെ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ അര്‍പ്പിച്ച് തുടങ്ങിയിരുന്നു. ബുധനാഴ്ച രാവിലെ ഏഴു മണി മുതല്‍ തന്നെ പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരം തുടങ്ങും. വിശ്വാസികള്‍ പുതുപുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് അത്തര്‍ പുരട്ടി പള്ളികളിലേക്ക് പെരുന്നാള്‍ നിസ്‌കരത്തിന് പോകുന്ന തിരക്കിലാണ്.

No comments:
Post a Comment