Total Pageviews

Thursday, 18 August 2011

ആരവിടെ , ലോ വേസ്റ്റ് ജീന്‍സിട്ടവരെ തുറുങ്കിലടക്കുക..........

ലോ വേസ്റ്റ് ജീന്‍സ് നിരോധിച്ച ചാവക്കാട്ടെ പൊലീസ് നടപടി
ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍. ഫാഷിസത്തിന് ചാവക്കാട്
ഒരു സ്‌റ്റോപ്പുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന തിരിച്ചറിവുകള്‍

നാലഞ്ചു മാസങ്ങള്‍ക്കു മുമ്പാണ് ആദ്യം ആ വാര്‍ത്ത കണ്ടത്. ചാവക്കാട് പൊലീസ് സര്‍ക്കിള്‍ പരിധിയില്‍ ലോ വേസ്റ്റ് ജീന്‍സ് നിരോധിക്കുന്നുഎന്നതായിരുന്നു അവിചാരിതമായി കൈയിലെത്തിയ പ്രാദേശിക പേജില്‍ കണ്ട വാര്‍ത്ത. ആകെ അങ്കലാപ്പായിരുന്നു അതുണ്ടാക്കിയത്. ഇന്ത്യ രാജ്യത്ത് ഒരു സര്‍ക്കിളില്‍ മാത്രം ഇത്തരമൊരു നിയമം ഉണ്ടാക്കാനാവുമോ. അതും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക്. വസ്ത്ര ധാരണം അടക്കമുള്ള കാര്യങ്ങള്‍ പൊലീസുകാര്‍ തീരുമാനിക്കുന്ന ഒരവസ്ഥ കേരളം പോലെ ഒരിടത്തുണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിക്കാനായില്ല. തെറ്റാവാം ആ വാര്‍ത്തയെന്നു തന്നെ നിനച്ചു. അതുമായി ബന്ധപ്പെട്ട് പിന്നെ വാര്‍ത്തകളോ, ചര്‍ച്ചകളോ അധികം കണ്ണില്‍ പെട്ടില്ല. ലോക്കല്‍ പേജില്‍ ആ കൊടുങ്കാറ്റ് ഇല്ലാതായിക്കാണുമെന്ന് തന്നെ ഉറപ്പായി, അപ്പോള്‍. മറ്റ് ബഹളങ്ങള്‍ക്കിടയില്‍ ലോ വേസ്റ്റ് ജീന്‍സ് വേട്ട മറന്നു.
ഇന്നലെ, മനോരമയുടെ ലോക്കല്‍ പേജില്‍ കൂടുതല്‍ വിശദാംശങ്ങളോടെ വീണ്ടും കണ്ടു അതേ കാര്യം. പഴയ വാര്‍ത്തയുടെ ഫോളോ അപ്പല്ല. ഇപ്പോഴും അതേ സംഭവം ചാവക്കാട്ട് ആവര്‍ത്തിക്കുന്നു എന്നതിന്റെ വിശദമായ റിപ്പോര്‍ട്ട്. ഞെട്ടിച്ചത് ആ വാര്‍ത്തയുടെ ഭാഷയാണ്. ഭരണഘടന അനുശാസിക്കുന്ന പൌരസ്വാതന്ത്യ്രം പൊലീസ് നഗ്‌നമായി ലംഘിക്കുകയും 30 ഓളം ചെറുപ്പക്കാരെ പിടികൂടുകയും ചെയ്ത വാര്‍ത്തക്ക് വല്ലാത്ത ആവേശത്തിമിര്‍പ്പുണ്ടായിരുന്നു. ഏതാണ്ട് അതേ പൊലീസുകാര്‍ തന്നെ എഴുതിയതു പോലെ. മാന്യമായ വസ്ത്രം ധരിക്കാതെ നടന്നാല്‍ എല്ലാവനെയും പിടിച്ച് അകത്തിടണമെന്നും രക്ഷിതാക്കളെ വിളിച്ചു വരുത്തി തോന്ന്യാസം നിര്‍ത്താന്‍ ആവശ്യപ്പെടണമെന്നും മറ്റും പറയാതെ പറഞ്ഞു വെക്കുകയാണ് ആ റിപ്പോര്‍ട്ട്. ഒപ്പം, മോശമായി വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങളെ പിടിക്കാനും ചാവക്കാട് പൊലീസ് സന്നദ്ധമായി തുടങ്ങിയെന്ന അധിക വിവരവും അതില്‍ കണ്ടും. കൂടാതെ, ക്ലാസ് കട്ട് ചെയതോ അല്ലാതെയോ സിനിമാ തിയറ്ററുകളില്‍ ച്ചെല്ലുന്ന കൌമാരക്കാരെ പിടികൂടി രക്ഷിതാക്കളെ അറിയിക്കാന്‍ ചാവക്കാട്ടെ പൊലീസ് നടത്തുന്ന ധീര ശ്രമങ്ങളും റിപ്പോര്‍ട്ട് ആവേശത്തോടെ വിസ്തരിക്കുന്നു. ഒപ്പമുള്ള കാര്‍ട്ടൂണും ഇതേ മട്ടില്‍ തന്നെയാണ്. അടിവസ്ത്രം കാണിച്ച ലോ വേസ്റ്റ് ജീന്‍സ് ധരിച്ച പിള്ളാരെ പൊലീസ് പൊക്കുന്നതിന്റെ ധീരവീര പരാക്രമങ്ങള്‍ തന്നെ കാര്‍ട്ടൂണിലും. റിപ്പോര്‍ട്ടര്‍ക്കോ, ആ വാര്‍ത്ത കാര്‍ട്ടൂണ്‍ സഹിതം പത്രത്തില്‍ കണ്ണായ സ്ഥലത്ത് നിരത്തിവെച്ച സബ് എഡിറ്റര്‍ക്കോ ലോ വേസ്റ്റ് ജീന്‍സിനപ്പുറം പൌരാവകാശമെന്ന അടിസ്ഥാന പ്രശ്‌നം അതില്‍ ഉള്ളടങ്ങുന്നു എന്നു തോന്നിയിട്ടേയില്ല എന്ന അറിവാണ് സത്യത്തില്‍ ഞെട്ടിച്ചത്.
ഈ സംഭവത്തിന്റെ രാഷ്ട്രീയ പ്രാധാന്യമോ മനുഷ്യാവകാശ പ്രശ്‌നം എന്ന നിലയില്‍ അതിന്റെ സാധ്യതയോ വായനക്കാര്‍ കണ്ടെത്തുമെന്നും ഏതെങ്കിലും യുവജന സംഘടനകള്‍ ഇക്കാര്യത്തില്‍ രംഗത്തെത്തുമെന്നും ചുമ്മാ പ്രതീക്ഷിച്ചു.
വാര്‍ത്ത വന്നതിന്റ പിറ്റേ ദിവസമാണിത്. ഒരാളും ഇക്കാര്യത്തില്‍ ഇടപെട്ടില്ല. വിദ്യാര്‍ഥി സംഘടനകളും വനിതാ, മനുഷ്യാവകാശ സംഘടനകളും ചാവക്കാട്ടെ ഫാഷിസ്റ്റ് പ്രയോഗത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. മിക്കവാറും മാധ്യമങ്ങളും മത, സാമുദായിക സംഘടനകളും ചാവക്കാട്ടെ ആ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സല്യൂട്ട് ചെയ്ത് ലോങ് മാര്‍ച്ച് നടത്താനാണ് സാധ്യതയെന്ന് ഇപ്പോള്‍ ഏതാണ്ട് തീര്‍ച്ചയാവുന്നു.

അതിനിടക്കാണ് ഗൂഗിള്‍ ബസിലെ ഒരു ചര്‍ച്ച കാണാനിടയായത്. കഴിഞ്ഞ ജനുവരിയില്‍ ബെര്‍ലി തോമസ് ഇക്കാര്യത്തെക്കുറിച്ച് എഴുതിയ ഒരു പോസ്റ്റും വെള്ളെഴുത്തിന്റെ ഒരു പോസ്റ്റും കാണാനിടയായി. വെള്ളെഴുത്തിന്റെ പോസ്റ്റിനോടുള്ള ചില പ്രതികരണങ്ങള്‍ കണ്ടതോടെ ചില കാര്യങ്ങള്‍ ബോധ്യമായി.
ചാവക്കാട് മാത്രമല്ല, കേരളത്തിലും ഇന്ത്യയിലെ മറ്റിടങ്ങളിലും ഇമ്മാതിരി സംഭവങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് കരുതുന്ന വലിയൊരു വിഭാഗം ഇവിടെ സജീവമാണ്. ഓണ്‍ലൈന്‍ സമൂഹത്തിലെ ചുറുചുറുക്കുള്ള യൌെവനങ്ങള്‍ പോലും ചാവക്കാട്ടെ എസ്.ഐക്ക് സല്യൂട്ടടിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും ഏതാണ്ട് മനസ്സിലായി. വസ്ത്രധാരണത്തിന്റെ രാഷ്ട്രീയമോ അതുയര്‍ത്തുന്ന പ്രശ്‌നങ്ങളോ ചര്‍ച്ച ചെയ്യാനാവാത്ത വിധം നമ്മളൊക്കെ കോമഡി ഷോകളില്‍ തളച്ചിടപ്പെട്ടിരിക്കുന്നുവെന്നും ബസിലെ അനേകം കമന്റുകള്‍ ബോധ്യപ്പെടുത്തി.
ബെര്‍ലിയുടെ പോസ്റ്റ് വളരെ ശക്തവും കൃത്യവുമാണ്. ബെര്‍ലിക്കു മാത്രം കഴിയുന്ന സറ്റയറിന്റെ സാധ്യതകളിലൂടെ പൊലീസുകാരെ വിമര്‍ശാത്മകമായി സമീപിക്കുന്നതാണ് ഇത്. എന്നാല്‍, ഈ പ്രശ്‌നം ഉയര്‍ത്തുന്ന മറ്റു തലങ്ങളിലേക്ക് അതു വളരുന്നില്ല. ജനുവരിയിലെ പ്രത്യേക സാഹചര്യം മാത്രം പരാമര്‍ശിക്കുന്നതു കൊണ്ടാണ് അതെന്ന് തോന്നുന്നു.

സത്യത്തില്‍ ചാവക്കാട്ടെ സംഭവം വെറുമൊരു പ്രാദേശിക ഇഷ്യൂ മാത്രമല്ല. അത് കേവലം ലോ വേസ്റ്റ് ജീന്‍സില്‍ ഒതുങ്ങുന്നതുമല്ല. വസ്ത്രധാരണത്തിലുള്ള മാറ്റങ്ങള്‍, ഫാഷന്‍, നിലനില്‍ക്കുന്ന സദാചാരബോധവുമായി അതിനുണ്ടാകാവുന്ന സ്വാഭാവിക സംഘര്‍ഷങ്ങള്‍, അത് നിയന്ത്രിക്കാന്‍ ഭരണകൂടത്തിനുള്ള താല്‍പ്പര്യങ്ങള്‍, സദാചാര പൊലീസിങ് എന്നിങ്ങനെ നിരവധി തലങ്ങളുണ്ട് അതിന്. ഫാഷന്റെ ചരിത്രവും ഭരണകൂടം ഏര്‍പ്പെടുത്തുന്ന വിലക്കുകളുടെ സമകാല സാഹചര്യവും അടിയന്തിരാവസ്ഥ അടക്കമുള്ള ഫാഷിസ്റ്റ് കാലത്തെക്കുറിച്ചുമുള്ള ഓര്‍മ്മകളും കൊണ്ടു വായിച്ചെടുക്കേണ്ട സുപ്രധാനമായ ഒരു ഇഷ്യൂ തന്നെയാണിത്. എന്നാല്‍, മാധ്യമങ്ങളോ ഓണ്‍ലൈനിലും പുറത്തുമുള്ള സാമൂഹിക കൂട്ടായ്മകളോ ഇത്തരത്തില്‍ ഈ പ്രശ്‌നത്തെ സമീപിച്ചിട്ടേയില്ല.
എന്താണ് സത്യത്തില്‍ ചാവക്കാട് നടന്നു കൊണ്ടിരിക്കുന്നത്. അതൊരു പൊലീസ് നടപടിയാണ്. ലോ വേസ്റ്റ് ജീന്‍സിടുന്ന പയ്യന്‍മാര്‍ അടിവസ്ത്ര പ്രദര്‍ശനം നടത്തുന്നുവെന്ന് പെണ്‍കുട്ടികള്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് ഇതെന്നാണ് പൊലീസ് ഭാഷ്യം. മാന്യമല്ലാത്ത വസ്ത്രധാരണം, പൊതുസ്ഥലത്തെ സദാചാര ലംഘനം എന്നിങ്ങനെ പല പ്രശ്‌നങ്ങളും ഇതോടൊപ്പം പത്ര റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഏതെങ്കിലും ചെറുപ്പക്കാര്‍ അടിവസ്ത്ര പ്രദര്‍ശനം നടത്തിയെന്ന് പെണ്‍കുട്ടികളുടെ ഭാഗത്തു നിന്ന് പരാതി വന്നാല്‍ ആ വസ്ത്രം തന്നെ നിരോധിക്കുകയാണോ അതിന്റെ രീതി. ആരെങ്കിലും അടി വസ്ത്ര പ്രദര്‍ശനം നടത്തിയെങ്കില്‍ അവരെ പിടികൂടുക എന്നതല്ലേ നമ്മുടെ നാട്ടിലെ രീതി. കണ്ടവരെ മുഴുവന്‍ പിടിൂകടുകയാണോ. ഇതാണോ നാട്ടിലെ നീതിപാലനം. അതിന്റെ പേരില്‍ കണ്ണില്‍ കാണുന്ന പയ്യന്‍മാരെ മുഴുവന്‍ പിടിച്ച് സ്‌റ്റേഷനില്‍ കൊണ്ടു പോവുകയും വീട്ടുകാരെ വിളിപ്പിച്ച് ഗുണദോഷിച്ച് അയക്കുകയുമാണോ പൊലീസുകാരുടെ ഡ്യൂട്ടി. ഇതാണോ ഇന്നാട്ടിലെ ഏറ്റവും ഗുരുതരമായ ക്രമസമാധാന പ്രശ്‌നം. എന്ത് കേസാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്യുന്നത്. ലോ വേസ്റ്റ് ജീന്‍സിട്ടു വെന്നതോ. ഏത് കോടതിയാണ്, ഏത് സര്‍ക്കാറാണ് അത് നിരോധിച്ച് നിയമമിറക്കിയത്. അപ്പോള്‍ പിന്നെ, ചാവക്കാട്ട് നടക്കുന്നതെന്താണ്. ഒരു സി.ഐക്ക് സ്വന്തം സര്‍ക്കിള്‍ പരിധിയിലെ വസ്ത്ര ധാരണം തീരുമാനിക്കാന്‍ അധികാരമുണ്ടോ. ഈ നടപടിക്ക് നിയമ സാധുതയുണ്ടോ. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ.
ഇതിനൊന്നും ഉത്തരമില്ല. അപ്പോള്‍ ഒരു കാര്യം വ്യക്തമാവുന്നു. പൊലീസ് നിലവിലുള്ള നിയമം വ്യാഖ്യാനിച്ച് പുതിയ നിയമമാക്കി അവതരിപ്പിക്കുകയാണ്. അതിന് ഒരു നിയമസാധുതയുമില്ല. സാധാരണ നാട്ടിന്‍പുറങ്ങളിലെ ഇത്തിരി പ്രായം ചെന്ന കാര്‍ന്നോന്‍മാരുടെ പരിപാടിയാണിത്, സര്‍. ഇതിനല്ല, യൂനിഫോമിട്ട് പുത്തന്‍ വണ്ടിയും വാങ്ങിച്ചു തന്ന് ഉദ്യോഗസ്ഥരെ നിലനിര്‍ത്തുന്നത്.
ലോ വേസ്റ്റ് ജീന്‍സിന്റെ പ്രശ്‌നം അവിടെ നില്‍ക്കട്ടെ. പത്ര റിപ്പോര്‍ട്ട് പ്രകാരം പൊലീസ് ഇനി സ്ത്രീകളുടെ വസ്ത്രധാരണവും കൂടി നിയന്ത്രിക്കും. മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തുന്നുവെന്ന് ഏതെങ്കിലും പൊലീസുകാരന് തോന്നുന്ന സ്ത്രീകളും ചാവക്കാട്ട് ഇനി പിടിയിലാവുമെന്ന് സാരം. വീട്ടുകാര്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ചെന്ന് പെണ്‍കുട്ടികളെ വിളിച്ചിറക്കേണ്ടി വരും. എന്താണ് സാര്‍ ഈ മാന്യമായ വസ്ത്രം. ആരാണ് അതിന്റെ മാനദണ്ഡം നിശ്ചയിക്കുന്നത്. അത് നോക്കാന്‍ ആരാണ് പൊലീസിനെ ചുമലപ്പെടുത്തിയത്. എങ്ങിനെയാണ് അവര്‍ ഈ പ്രശ്‌നം പരിഹരിക്കുക.
സിനിമാ തിയറ്ററുകളില്‍ ഷാഡോ പൊലീസിനെ നിയോഗിക്കുമെന്നും ക്ലാസ് സമയങ്ങളില്‍ കുട്ടികളില്‍ തയറ്ററില്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ സമാനമായ പൊലീസ് നടപടി ഉണ്ടാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.റിപ്പോര്‍ട്ട് ഇതു വരെ പൊലീസ് നിഷേധിക്കാത്തതിനാല്‍ ഇക്കാര്യം ശരി തന്നെയെന്നു കരുതണം. അങ്ങിനെയെങ്കില്‍ ചാവക്കാട്ട് അവസ്ഥ ഗുരുതരം തന്നെയാണ്.

നമുക്ക് ലോ വേസ്റ്റ് ജീന്‍സിലേക്ക് വരാം. അത് നല്ലതാണോ. അടിവസ്ത്രം പ്രദര്‍ശിപ്പിക്കാന്‍ അതിടവരുത്തുന്നത് ശരിയാണോ. തീര്‍ച്ചയായും സ്ത്രീകള്‍ക്ക് ഉപദ്രവമാവുന്ന രീതിയില്‍ അടിവസ്ത്ര പ്രദര്‍ശനം അംഗീകരിക്കാനാവില്ല. എന്നാല്‍, രാത്രികളില്‍ സധൈര്യം ഇറങ്ങി നടക്കാനാവാത്ത, ഒറ്റക്ക് യാത്ര ചെയ്യുക ബുദ്ധിമുട്ടായ, നിരന്തരം ലൈംഗികതിക്രമങ്ങളും കൈയേറ്റങ്ങളും പതിവായ ഒരു നാട്ടില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഗുരുതര പ്രശ്‌നം അതാണെന്ന് എനിക്ക് അഭിപ്രായമില്ല. പൊലീസുകാര്‍ മുഖ്യ പരിഗണന നല്‍കി പരിഹരിക്കേണ്ട സ്ത്രീ പ്രശ്‌നം ഇതാണെന്നും അഭിപ്രായമില്ല. മാത്രമല്ല, ലോ വേസ്റ്റ് ജീന്‍സ് ധരിക്കുന്നവരെല്ലാം അടിവസ്ത്രം പ്രദര്‍ശിപ്പിക്കാന്‍ പെണ്ണുങ്ങളെയും നോക്കി നടക്കുന്നവരാണ് എന്ന അഭിപ്രായവും എനിക്കില്ല. അങ്ങിനെയല്ലാത്ത എത്രയോ കൂട്ടുകാര്‍ എനിക്കുണ്ട്. നിങ്ങള്‍ക്കുമുണ്ടാവും. നിങ്ങളിലുമുണ്ടാവും. പിന്നെ, ആരെങ്കിലും പ്രശ്‌നമുണ്ടാക്കുന്നുവെങ്കില്‍ അവരെ കൈകാര്യം ചെയ്യേണ്ടത് ഇതു പോലെയല്ല.
ലോ വേസ്റ്റ് ജീന്‍സ് ഒരു ട്രെന്റാണ്. ഇടക്കിടെ മാറുന്ന ഫാഷന്‍ ടെന്റ്രുകളിലൊന്ന്. ഇപ്പോഴിതാണ്. നേരത്തെ മറ്റെന്തൊക്കേയോ ആയിരുന്നു നാളെ വേറെന്തൊക്കെയോ ആയിരിക്കും. ചാവക്കാട്ടെ ചെറുപ്പക്കാര്‍ മാത്രമല്ല അത്തരം ജീന്‍സ് ധരിക്കുന്നത്. ലോകത്ത് എല്ലായിടത്തുംസ്വാഭാവികമായി ധരിക്കുന്ന ഒരു വസ്ത്രമാണത്. പുതു തലമുറ അത് ധരിക്കുന്നത് സ്വാഭാവികമാണ്. അടിവസ്ത്ര പ്രദര്‍ശനമെന്ന് ഏക ഡിമാന്റിന്റെ പുറത്തല്ല ആരും ഇത്തരം ജീന്‍സ് ധരിക്കുന്നത്. അതെങ്ങിനെയാണ് നമുക്ക് നിരോധിക്കാനാവുക. അത്തരം വസ്ത്രം ധരിക്കുന്നവരെ എങ്ങിനെയാണ് പൊലീസുകാര്‍ക്ക് പിടികൂടാനാവുക. കോടതിയില്‍ പോയാല്‍ എളുപ്പം ഊരിപ്പോരാവുന്ന അത്തരമൊരു കേസും ചുമന്ന് നിയമപാലകര്‍ക്ക് എത്ര കാലമാണ് നടക്കാനാവുക. പിന്നെ, ചാവക്കാട് മാത്രം അത്തരം വസ്ത്രങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാവുന്നുവെങ്കില്‍ അതിന്റെ അര്‍ഥം എന്താണ്.

ഫാഷന്‍ മാറുന്നത് സ്വാഭാവികമാണ്. ആര് തടഞ്ഞാലും എത്ര തടഞ്ഞാലും ആളുകള്‍ അതിന്റെ പിന്നാലെ പോവുക തന്നെ ചെയ്യും. നിലവിലുള്ള സാമൂഹിക രീതികള്‍ക്ക് കൈയടിക്കാനാവുന്ന ഒന്നാവണം അതെന്ന് ആര്‍ക്കും നിര്‍ബന്ധം പിടിക്കാനാവില്ല.
എനിക്കോര്‍മ്മയുണ്ട്. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് മുമ്പ് എന്റെ ചേച്ചി ചുരിദാര്‍ ധരിച്ചപ്പോള്‍ ആളുകള്‍ പരിഹാസവുമായി രംഗത്തു വന്നത്. അന്ന് മുതിര്‍ന്ന സ്ത്രീകള്‍ അധികമൊന്നും ചുരിദാര്‍ ധരിച്ചിരുന്നില്ല. അത് ഒരു മോശം വസ്ത്രമായി പോലും ആളുകള്‍ പരസ്യമായി പറഞ്ഞിരുന്നു. ഗള്‍ഫില്‍ ഏറെ കാലം കഴിഞ്ഞ ശേഷം വീട്ടിലെത്തിയപ്പോഴാണ് ചേച്ചിയെ ആളുകള്‍ പരിഹാസം കൊണ്ട് പൊതിഞ്ഞത്. ചേച്ചി മാത്രമല്ല, മറ്റു പല സ്ത്രീകളും ചുരിദാറിട്ടതിന് കളിയാക്കപ്പെടുന്നത് ഞാന്‍ അന്ന് കണ്ടിട്ടുണ്ട്.
എന്നാല്‍, ഇന്ന് സങ്കല്‍പ്പിക്കാനാവുമോ അത്. ഇല്ല. ഇന്ന് ചുരിദാറാണ് വേഷം. അന്നതായിരുന്നില്ല. പുതിയ വസ്ത്രം കടന്നു വരുമ്പോള്‍, പഴയ തലമുറകള്‍ പുരികം ചുളിക്കുന്നത് സ്വാഭാവികമാണ്. ചുരിദാര്‍ മാത്രമല്ല, മിക്കവാറുമെല്ലാം ഫാഷനുകളും നിലവിലുള്ള പലരുടെയും പുരികം ചുളിപ്പിച്ചു തന്നെയാണ് സ്വീകാര്യത നേടിയത്. അതിനെ പുച്ഛിച്ചു ചിരിച്ചവര്‍ തന്നെ പിന്നീട് അതിന്റെ വക്താക്കളാവുന്നതാണ് പതിവ്. ആ നിലക്ക് ഇന്ന് നമുക്കുള്ള സമീപനമായിരിക്കില്ല, നാളെ ലോ വേസ്റ്റ് ജീന്‍സിനോട് എന്നത് സുനിശ്ചിതം.
ഇനി പൊലീസിന്റെ കാര്യം തന്നെ നോക്കൂ. വലിയ ട്രൌസറുമിട്ട് നമ്മുടെ പൊലീസ് ഏമാന്‍മാര്‍ റോഡില്‍ ഇറങ്ങി നടക്കുന്നത് അത്ര പഴയ കാഴ്ചയൊന്നുമല്ല. അടുത്ത കാലം വരെ അവരുടെ യൂനിഫോം ട്രൌസറും കൂമ്പന്‍ തൊപ്പിയുമായിരുന്നു. വെറും ട്രൌസര്‍ മാത്രമിട്ട് നടക്കുന്ന പഴയ പൊലീസുകരെ നമ്മുടെ പുതിയ ഏമാന്‍മാര്‍ എങ്ങിനെയാവും കാണുക. ട്രൌസറിട്ടു റോഡിലൂടെ നടക്കരുതെന്ന് തിട്ടൂരമിടുമെന്ന് പറയാന്‍ വളരെ എളുപ്പമുള്ള പുതിയ കാലത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ പഴയ ട്രൌസര്‍ കാലം ഓര്‍മിക്കാനേ ഇടയില്ല. അടിവസ്ത്ര പ്രദര്‍ശനം നടത്തുന്നുവെന്ന് വലിയ വായില്‍ നിലവിളിക്കുന്നവര്‍ അന്ന് പൊലീസുകാര്‍ ട്രൌസറിട്ടു നടന്നതിനെഎങ്ങിനെയാണാവോ സമീപിക്കുക.
നാട്ടിലൊക്കെ വലിയ ട്രൌസറിട്ടു മുണ്ട് മാടിക്കുത്തി നടന്നിരുന്നവരാണ് ഇവിടത്തെ പഴയ തലമുറ. ഇപ്പോളത്തെ സദാചാര കണക്കില്‍ നോക്കുമ്പോള്‍ അത് തൂക്കിക്കൊല്ലാവുന്ന ശിക്ഷയല്ലേ. അതിനും മുമ്പ്, മാറു മറക്കാതെ കൂളായി നടന്ന നമ്മുടെ മുത്തശഷ്ടിമാരെ ഈ സദാചാര പൊലീസെങ്ങാന്‍ കണ്ടിരുന്നുവെങ്കില്‍ എന്തായേനെ അവസ്ഥ. വഴി വക്കില്‍ ഏതു ഭാഗത്തു നിന്നു നോക്കിയാലും കാണാവുന്ന വിധത്തില്‍ ലൈംഗികാവയവം പുറത്തിട്ട് മൂത്രമൊഴിക്കുന്ന നമ്മുടെ പാവം ചെറുപ്പക്കാരെ മുഴുവന്‍ ഈ പൊലീസുകാര്‍ ഇനി ഇടിവണ്ടിയില്‍ കയറ്റുമോ.
പറഞ്ഞു വരുന്നത് വസ്ത്രത്തിന്റെ രാഷ്ട്രീയം അത്ര നിസ്സാരമല്ല എന്നു തന്നെയാണ്. മാറു മറക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം നടന്ന ഒരു നാട്ടില്‍ അതിനെ നിസ്സാരമായി കാണാനും പാടില്ല.

ഇനി പറയുന്നത് അടിയന്തിരാവസ്ഥക്കാലത്തെ കാര്യമാണ്. അന്ന് മുടി നീട്ടി താടി നീട്ടി വളര്‍ത്തുന്നതായിരുന്നു ചെറുപ്പക്കാരുടെ ഇടയിലെ ഫാഷന്‍. കേവലം വിപ്ലവ അഭിനിവേശം മാത്രമായിരുന്നില്ല പൊതു ട്രെന്റ് തന്നെ അതായിരുന്നു. അന്ന് നക്‌സല്‍ വേട്ടക്കിറങ്ങിയ പൊലീസകാരുടെ പ്രധാന വിനോദം വഴിയില്‍ കാണുന്ന ചെറുപ്പക്കാരെ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പില്‍ എത്തിക്കുന്നതായിരുന്നു. മുടിയും താടിയും നീട്ടി വീട്ടില്‍ നിന്നിറങ്ങുന്നവര്‍ വൈകുന്നേരം തിരിച്ചറിയാനാവാത്ത മറ്റ് ചിലരായി വീട്ടില്‍ തിരിച്ചെത്തുമെന്നര്‍ഥം. പുലിക്കോടനൊക്കെ അങ്ങിനെ ബാര്‍ബര്‍ ഷോപ്പിലേക്ക് തെളിച്ചു കൊണ്ടു പോയ കഥകള്‍ അനേകമുണ്ട് പറയാന്‍ എഴുപതുകളിലെ യുവതലമുറക്ക്.
കേവലം മുടി വെട്ടു മാത്രമായിരുന്നില്ല. മുടിയും താടിയും നീട്ടിയാല്‍ മതിയായിരുന്നു അന്ന് നക്‌സലെന്ന് വിളിക്കപ്പെടാന്‍. പൊലീസ് പീഡനങ്ങള്‍ക്ക് വിധേയമാവാന്‍. ആ കാലം ഗൃഹാതുരതയോടല്ല നമ്മള്‍ ഓര്‍ക്കുന്നത്. ഇനിയൊരിക്കലും തിരിച്ചു വരരുതേ എന്ന ആലോചനകളോടെയാണ്.
ദല്‍ഹിയില്‍ വടക്കു കിഴക്കന്‍ പ്രദേശത്തുള്ള പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വന്നപ്പോള്‍ അവരുടെ വേഷവിധാനമാണ് അതിന് കാരണമെന്ന് തിട്ടൂരമിറക്കിയിരുന്നു കുറച്ച് മുമ്പൊരു ഏമാന്‍. 'മാന്യമല്ലാത്ത' വസ്ത്രം ധരിക്കാത്ത നോര്‍ത്ത് ഈസ്റ്റ് പെണ്ണുങ്ങളെ പിടികൂടി കേസടുെക്കുമെന്നായിരുന്നു ആ അസി കമീഷണറുടെ ഉത്തരവ്. ഇത് പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. കിരണ്‍ ബോദി അടക്കമുള്ളവര്‍ അന്ന് അതിനതിെരെ ശബ്ദമുയര്‍ത്തി. തിട്ടൂരത്തിന്റെ കാറ്റു പോയി.
എന്നിട്ടും നമ്മുടെ നാട്ടില്‍ എങ്ങിനെയാണ്, ഈ സംഭവങ്ങള്‍. ചാവക്കാട്ടെ പൊലീസുകാര്‍ക്ക് ഈ നാട് ഇങ്ങിനെ മൌനമായി സല്യൂട്ട് അടിക്കുന്നത് എങ്ങിനെയെന്ന് എത്രയായിട്ടും മനസ്സിലാവുന്നേയില്ല.ആരവിടെ , ലോ വേസ്റ്റ് ജീന്‍സിട്ടവരെ തുറുങ്കിലടക്കുക

എന്നിട്ടും നമ്മുടെ നാട്ടില്‍ എങ്ങിനെയാണ്, ഈ സംഭവങ്ങള്‍. ചാവക്കാട്ടെ പൊലീസുകാര്‍ക്ക് ഈ നാട് ഇങ്ങിനെ മൌനമായി സല്യൂട്ട് അടിക്കുന്നത് എങ്ങിനെയെന്ന് എത്രയായിട്ടും മനസ്സിലാവുന്നേയില്ല.മല്ലാത്ത' വസ്ത്രം ധരിക്കാത്ത നോര്‍ത്ത് ഈസ്റ്റ് പെണ്ണുങ്ങളെ പിടികൂടി കേസടുെക്കുമെന്നായിരുന്നു ആ അസി കമീഷണറുടെ ഉത്തരവ്. ഇത് പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. കിരണ്‍ ബോദി അടക്കമുള്ളവര്‍ അന്ന് അതിനതിെരെ ശബ്ദമുയര്‍ത്തി. തിട്ടൂരത്തിന്റെ കാറ്റു പോയി.
എന്നിട്ടും നമ്മുടെ നാട്ടില്‍ എങ്ങിനെയാണ്, ഈ സംഭവങ്ങള്‍. ചാവക്കാട്ടെ പൊലീസുകാര്‍ക്ക് ഈ നാട് ഇങ്ങിനെ മൌനമായി സല്യൂട്ട് അടിക്കുന്നത് എങ്ങിനെയെന്ന് എത്രയായിട്ടും മനസ്സിലാവുന്നേയില്ല. 

No comments:

Post a Comment