Total Pageviews

Friday, 19 August 2011

ഇരുപതുകഴിഞ്ഞാല്‍ ആണ്‍കുട്ടികള്‍ വഴിതെറ്റുമോ?

പുരുഷലൈംഗികതയിലെ പ്രധാന സംശയങ്ങള്‍ക്ക് ഡോ. പ്രകാശ് കോത്താരിയുടെ മറുപടി
കാമാരപ്രായമെത്തുന്നതോടെ ആണ്‍കുട്ടിയില്‍ ലൈംഗികസംശയങ്ങള്‍ ഉടലെടുക്കുകയായി. ഇതിനെല്ലാം കൃത്യമായ മറുപടി ലഭിക്കാന്‍ സാഹചര്യങ്ങള്‍ മിക്കപ്പോഴും അനുവദിക്കാറില്ല. ഇത് വരുത്തിവെയ്ക്കുന്ന തെറ്റുധാരണകള്‍ സുഖകരമായ ലൈംഗികജീവിതത്തിന് മിക്കപ്പോഴും തടസ്സമാകുന്നു. ഇതിനൊരു പ്രതിവിധിയാണ് ശരിയായ ലൈംഗികവിജ്ഞാനം. പ്രമുഖ സെക്‌സോളജിസ്റ്റ് ഡോക്ടര്‍ പ്രകാശ് കോത്താരി പുരുഷന്റെ വിവിധ പ്രായത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയുകയാണ് ഈ അഭിമുഖത്തില്‍.


കുട്ടിത്തം വിട്ട് യുവത്വത്തിലേക്ക് കടക്കുന്ന കാലത്ത് ആണ്‍കുട്ടികളില്‍ ലൈംഗികമായി ഉണ്ടാവുന്ന മാറ്റങ്ങളും പ്രശ്‌നങ്ങളും എന്തൊക്കെയാണ്?
ശബ്ദം മാറുക, മീശ മുളച്ചുതുടങ്ങുകഇവയ്‌ക്കൊക്കെ പുറമെ ഏറ്റവും പ്രധാനമായി ആണ്‍കുട്ടികള്‍ക്ക് ലൈംഗികമായി വരുന്ന മാറ്റമാണ് സ്ലീപ്പ് എമിഷന്‍ (സ്വപ്‌നസ്ഖലനം) പുരുഷഹോര്‍മോണ്‍ ആയ ടെസ്‌റ്റോസ്റ്റിറോണ്‍ അതിന്റെ പാരമ്യതയിലാണ് യൗവനാരംഭത്തില്‍. ഹോര്‍മോണ്‍ അളവ് അതിന്റെ പാരമ്യത്തിലെത്തുമ്പോഴാണ് സ്ത്രീകളില്‍ ആര്‍ത്തവം തുടങ്ങുന്നത്. അതുപോലെ പുരുഷശരീരത്തില്‍ സ്ഖലനം നടക്കുന്നു. (ഇന്ന് അതിനെ നൈറ്റ് എമിഷന്‍ എന്ന് പറഞ്ഞുകൂടാ. കാരണം ഇന്ന് രാത്രി ജോലി ചെയ്ത് പകലുറങ്ങുന്ന ധാരാളം ആണ്‍കുട്ടികള്‍ ഉണ്ട്. അതുകൊണ്ട് സ്ലീപ്പ് എമിഷന്‍ ആണ് ഉചിതമായ പദം.)

ലൈംഗികമായി ഉണര്‍വേകുന്ന സ്വപ്‌നങ്ങളും കണ്ടേക്കാം. ഇതൊക്കെ സ്വാഭാവികമായി വരുന്ന ശാരീരിക മാറ്റങ്ങളാണ്. ഒരു നിറഞ്ഞ ഗ്ലാസില്‍ ഇനിയും വെള്ളമൊഴിച്ചാല്‍ അത് നിറഞ്ഞു കവിയും. അതുപോലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാത്തിടത്തോളം കാലം അതല്ലെങ്കില്‍ സ്വയംഭോഗം ചെയ്യാതിരിക്കുന്നിടത്തോളം കാലം സ്വപ്‌നസ്ഖലനം നടക്കും. ആര്‍ക്കും ശുക്ലം നിയന്ത്രിച്ചുവെക്കാനോ ശേഖരിച്ചുവെക്കാനോ പറ്റില്ല. പ്രകൃത്യാ അത് ഉത്പാദിപ്പിക്കപ്പെടുന്നതു തന്നെ ശരീരത്തില്‍ നിന്ന് പുറംതള്ളപ്പെടാനാണ്. ഇതൊക്കെ രക്ഷിതാക്കള്‍ ശാസ്ത്രീയമായിത്തന്നെ കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. അതല്ലെങ്കില്‍ തെറ്റായ അറിവുകള്‍ അവര്‍ കൂട്ടുകാരില്‍ നിന്നും ശേഖരിക്കും. പൊതുവെ നമ്മുടെ നാട്ടില്‍ തെറ്റുധാരണകളും അന്ധവിശ്വാസങ്ങളും വളരെ അധികമാണ്. സംശയ നിവൃത്തിക്കായി കുട്ടികള്‍ തങ്ങളെപ്പോലെ ലൈംഗികതയെക്കുറിച്ച് വിവരമില്ലാത്ത മറ്റു കുട്ടികളിലേക്ക് തിരിയുമ്പോള്‍ അതവന്റെ ഉത്കണ്ഠ കൂട്ടുകയും അബദ്ധധാരണകള്‍ അവന്റെ ലൈംഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റുകയും ചെയ്യുന്നു.


പൊതുവെ കണ്ടുവരുന്ന തെറ്റുധാരണകള്‍ എന്തൊക്കെയാണ്?
സ്വയംഭോഗത്തെക്കുറിച്ചാണ് ആണ്‍കുട്ടികളില്‍ ഏറ്റവുമധികം തെറ്റായ ധാരണകള്‍ ഉള്ളത്. 5000ത്തോളം ആണ്‍കുട്ടികളെ ഞാന്‍ വിശകലനം ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പറയുന്നത്. സ്വയംഭോഗം ചെയ്താല്‍ ഷണ്ഡനായിത്തീരും, ടി.ബി. പിടിപെടും, ഭാവിയില്‍ നല്ല ലൈംഗികബന്ധം സാധ്യമാകില്ല ഇങ്ങനെ നിരവധി അബദ്ധധാരണകള്‍ ആണ്‍കുട്ടികള്‍ക്കുണ്ട്. ഇവയൊന്നും ശരിയല്ല. ലൈംഗികവാഞ്ഛ തൃപ്തിപ്പെടുത്തി അടക്കിവെച്ചിരിക്കുന്ന വികാരം ശമിപ്പിക്കുകയാണ് സ്വയംഭോഗം വഴി. തുടര്‍ന്നുള്ള ലൈംഗിക ജീവിതത്തെ ഇത് ബാധിക്കില്ല.

ശുക്ലവിസര്‍ജനത്തെക്കുറിച്ചാണ് അടുത്ത തെറ്റുധാരണ. ഒരു തുള്ളി ശുക്ലം 100 തുള്ളി രക്തത്തിന് തുല്യമാണ്. അതുകൊണ്ട് അത് സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാവൂ എന്ന് തുടങ്ങി അത്‌ലറ്റിക്‌സിലും മറ്റും ഉള്ളവര്‍ക്ക് അവരുടെ ഫിറ്റ്‌നസ് ലവല്‍ സൂക്ഷിക്കണമെങ്കില്‍ ലൈംഗികതയില്‍ നിന്ന് മാറിനില്‍ക്കണം എന്നുവരെ വിശ്വസിക്കുന്നവര്‍ ഉണ്ട്‌ 

No comments:

Post a Comment