തൊടുപുഴ: പെരിയാര്‍ വില്ലേജില്‍ ഇഞ്ചിക്കാട്ട് ആര്‍.ബി.ടി എസ്‌റ്റേറ്റ് വക കൊളുന്തുപുരയില്‍ താമസിച്ചിരുന്ന ചെല്ലയ്യ തേവറുടെ മകള്‍ കറുപ്പായിയെ (60) ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പെരിയാര്‍ വില്ലേജില്‍ ചുരക്കുളംകരയില്‍ ചുരക്കുളം പുതുവലില്‍ പുതുവല്‍തടത്തില്‍ രാജേന്ദ്രനെ (42) തൊടുപുഴ രണ്ടാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ടി.യു. മാത്തുക്കുട്ടി വെറുതെ വിട്ടു.
പെരിയാര്‍ ഇഞ്ചക്കാട്ട് ആര്‍.ബി.ടി എസ്‌റ്റേറ്റ് വക കൊളുന്തുപുരയില്‍ 2007 നവംബര്‍ 17ന് രാത്രി 11 നാണ് കറുപ്പായിയെ കഴുത്ത് ഞെരിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കറുപ്പായിയുടെ വസ്ത്രങ്ങളും പാത്രങ്ങളും മറ്റും തീവെച്ച് നശിപ്പിക്കുകയും ചെയ്തു.
2007 ഡിസംബര്‍ രണ്ടിന് മറ്റൊരു സംഭവത്തില്‍ മോളി എന്ന സ്ത്രീയെയും മകള്‍ നീനുവിനെയും രാത്രി വീട്ടില്‍ കടന്നുകയറി ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് കറുപ്പായിയെ കൊലപ്പെടുത്തിയ കേസ് തെളിഞ്ഞത്. പ്രതിക്ക് വേണ്ടി അഡ്വ. കെ.പി. സുബൈര്‍ ഹാജരായി.

No comments:
Post a Comment