Total Pageviews

Thursday, 18 August 2011

സ്വാതന്ത്ര്യസമര ചരിത്രത്തിന് നാണയങ്ങള്‍ കൊണ്ടൊരു ആമുഖം

§Lc çÄ¿ßÕK dÌßGà×áµÞV ØFøß‚ ºøßdÄ ÕÝßµ{ßÜâæ¿ ²øá ÎÜÏÞ{ß സഞ്ചരിച്ചു
 കൈനിറയെ 'പണം സമ്പാദിക്കാന്‍! അതും വെറും പണമല്ല, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിനൊപ്പം നിന്ന നിധി. പാലാ ഇളംതോട്ടം കുന്നുംപുറത്തു ജോസഫിന്റെ മകന്‍ സെബാസ്റ്റിയന്‍ ജോസഫിന് ഈ യാത്രകള്‍ സമ്മാനിച്ചത് ഇന്ത്യന്‍ സ്വാതന്ത്യസമര ചരിത്രത്തിലെ നിര്‍ണായകമായ മുഹൂര്‍ത്തങ്ങളില്‍ പിറവിയെടുത്ത നാണയങ്ങളുടെ അപൂര്‍വ ശേഖരം.

നാട്ടുരാജ്യങ്ങള്‍ പിടിച്ചടക്കി ഈസ്റ്റ് ഇന്ത്യ കമ്പനി തങ്ങളുടെ വേര് ഇന്ത്യയുടെ ഹൃദയത്തിലേക്ക് ആഴത്തില്‍ ഇറക്കിയ നാള്‍മുതല്‍ സ്വാതന്ത്ര്യത്തിലേക്ക് ഉണരുന്നതു വരെയും ഇന്ത്യ കൈമാറി ഉപയോഗിച്ച ഒട്ടേറെ നാണയങ്ങള്‍ അതിലുണ്ട്. ബ്രിട്ടീഷ് രാജാക്കന്മാരുടെ ചിത്രങ്ങള്‍ പതിച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി പുറത്തിറക്കിയ നാണയങ്ങളും നോട്ടുകളുമാണ് സെബാസ്റ്റിയന്റെ ശേഖരത്തിലെ മുഖ്യ ആകര്‍ഷണം. ഒരു വശത്ത് സരസ്വതീദേവിയുടെ ചിത്രം പതിച്ച നാണയമാണ് സെബാസ്റ്റിയന്റെ കൈയിലുള്ളവയില്‍ കമ്പനി പുറത്തിറക്കിയതില്‍ വച്ചേറ്റവും പഴയ നാണയം. 1717ലേതാണ് ഈ നാണയം. നാട്ടുരാജാക്കന്മാരുടെ അനുമതിയോടെ കമ്പനി പുറത്തിറക്കിയിരുന്നതാണ് ഈ നാണയങ്ങള്‍. മണ്‍മറഞ്ഞ അഞ്ച് ബ്രിട്ടീഷ് രാജാക്കന്മാരുടെ ചിത്രമുള്ള നാണയങ്ങള്‍ കാഴ്ചക്കാര്‍ക്കു സമ്മാനിക്കുന്നത് ചരിത്രപഠനത്തിന്റെ വിനീത തുടക്കം.

1835 ആയപ്പോഴേക്കും ഈസ്റ്റ് ഇന്ത്യ കമ്പനി തങ്ങളുടെ ചിഹ്‌നം പതിച്ച നാണയങ്ങള്‍ പുറത്തിറക്കാന്‍ തുടങ്ങി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ടോക്കണുകളും മറ്റനേകം ചെമ്പു നാണയങ്ങളും ശേഖരത്തില്‍ ഉണ്ട്. 1840ല്‍ ബ്രിട്ടീഷ് രാജ്ഞി നേരിട്ടു പുറത്തിറക്കിയ നാണയവും ശേഖരത്തിലുണ്ട്. വിക്‌ടോറിയ രാജ്ഞിയുടെ കിരീടധാരണവുമായി ബന്ധപ്പെട്ട ചിത്രത്തിനു പുറമേ വിക്‌ടോറിയ എംപ്രസ് എന്ന ലിഖിതവും നാണയത്തിലുണ്ട്.

ജോര്‍ജ് അഞ്ചാമന്റെ കാലത്ത് കറന്‍സികളില്‍ വ്യാപക പരീക്ഷണങ്ങള്‍ നടന്നു. കറന്‍സി പൂര്‍ണമായും കൈ കൊണ്ടു നിര്‍മിച്ചതായിരുന്നു. ഇത്തരത്തില്‍ ഇറങ്ങിയ ചുരുക്കം നോട്ടുകളില്‍ ഒന്ന് സെബാസ്റ്റിയന്റെ കൈയില്‍ ഭദ്രം. ഒരു വശത്ത് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്; ഒപ്പം ജോര്‍ജ് അഞ്ചാമന്റെ ചിത്രവും. വാട്ടര്‍ വിന്‍ഡോയില്‍ നക്ഷത്രമാണ് (ഇന്നത്തെ ഇന്ത്യന്‍ നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമാണ്).

ഇതുവരെ റിസര്‍വ് ബാങ്ക് ഭരിച്ച ഗവര്‍ണര്‍മാരുടെ ഒപ്പുള്ള നോട്ടുകള്‍, ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍, എല്ലാ ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത്, അന്‍പത്, നൂറ് നോട്ടുകള്‍... അങ്ങനെ പോകുന്നു ആ ശേഖരം. ഈ നാണയങ്ങളില്‍നിന്നു പഠിച്ചുതുടങ്ങേണ്ടത് കാലഘട്ടങ്ങളുടെ ചരിത്രമാണെന്ന് ഈ ശേഖരം നമ്മെ ഓര്‍മിപ്പിക്കും.

No comments:

Post a Comment