Total Pageviews

Friday, 19 August 2011

പ്രത്യാശയോടെ
ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തുണ്ടായ ഏറ്റവും വലിയ മാരക രോഗങ്ങളിലൊന്നാണ് എയിഡ്‌സ്. അക്വയേഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രം എന്നതിന്റെ ചുരുക്കമാണ് എയിഡ്‌സ്. ശരീരത്തിന്റെ പ്രതിരോധശേഷിയിലുണ്ടാകുന്ന കുറവ് അഥവാ ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സിയാണ് രോഗത്തിന്റെ പ്രധാനകാരണമെന്ന് അതിന്റെ പേരില്‍ നിന്നു തന്നെ വ്യക്തമാണല്ലോ.

ഞലഹമലേറഎയിഡ്‌സ് ബോധവല്‍ക്കരണം കേരളത്തില്‍
ഇന്ത്യയില്‍ ഏറ്റവും നല്ല രീതിയില്‍ എയിഡ്‌സ് നിയന്ത്രണ പരിപാടികള്‍ നടക്കുന്ന ..ഇത് കാന്‍സറോ മറ്റോ പോലെ അറിയാത്ത കാരണങ്ങളാലുണ്ടാകുന്നതല്ല, മറിച്ച് ഏതെങ്കിലും സാഹചര്യങ്ങളില്‍ നാം വരുത്തിക്കൂട്ടുന്ന അല്ലെങ്കില്‍ നേടിയെടുക്കുന്ന രോഗമാണിത് എന്നു സൂചിപ്പിക്കുന്നു അക്വയേഡ് എന്ന പദം. 1981 ജൂണ്‍ മാസത്തില്‍ അമേരിക്കയിലാണ് ഈ രോഗം കണ്ടെത്തുന്നത്. അവിടെ ചില ചെറുപ്പക്കാരെ ബാധിച്ച ഗുരുതരമായ ചില രോഗലക്ഷണങ്ങള്‍ മുമ്പ് ഒരു രോഗത്തിലും ആരും കണ്ടിട്ടുള്ളതായിരുന്നില്ല. ഒരു തരത്തിലുള്ള ചികിത്സയും അവരില്‍ ഫലിക്കാതെ വന്നപ്പോള്‍ ഡോക്ടര്‍മാര്‍ അവരുടെ രക്തം വിശദമായി പരിശോധിച്ചു. ആ പരിശോധനകളിലാണ് ഇതൊരു പുതിയ രോഗമാണെന്നു കണ്ടെത്തിയത്.

ലോകത്താകെ രണ്ടരക്കോടിയോളം ആളുകള്‍ എയിഡ്‌സ് മൂലം മരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 3.32 കോടിയോളം പേര്‍ എച്ച്.ഐ.വി.അണുബാധയോടെ ജീവിക്കുന്നു. ഇതില്‍ 5,70,000 ത്തോളം പേര്‍ കുട്ടികളാണ്. ഇന്ത്യയില്‍ 57 ലക്ഷത്തോളം എച്ച്.ഐ.വി. ബാധിതരുണ്ടെന്ന് കണക്കാക്കുന്നു.

എച്ച്.ഐ.വി.

983 ആയപ്പോഴേക്കും അമേരിക്കയിലും യൂറോപ്പിലുമുള്ള ചില ഡോക്ടര്‍മാര്‍ ഈ രോഗത്തിനു കാരണമായ വൈറസിനെ കണ്ടെത്തി. പാരീസില്‍ പാസ്‌കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസര്‍ ലുക്‌മൊണ്ടാഗ്‌നീര്‍, ബാരി സിനൗസി എന്നിവരാണ് എച്ച്.ഐ.വി.വൈറസിനെ ആദ്യം തിരിച്ചറിഞ്ഞത്. ഈ കണ്ടെത്തലിന് ഇക്കൊല്ലത്തെ നോബല്‍ സമ്മാനവും അവര്‍ക്കു ലഭിച്ചു.

മനുഷ്യരുടെ രോഗപ്രതിരോധശേഷി കുറച്ച് ക്രമേണ തീരെ ഇല്ലാതാക്കുന്ന വൈറസാണ് എയിഡ്‌സ് രോഗത്തിനു കാരണം. മനുഷ്യരുടെ പ്രതിരോധ ശേഷി കുറയ്ക്കുന്ന വൈറസ് അഥവാ ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസ് എന്നാണ് ശാസ്ത്രജ്ഞര്‍ ഈ സൂക്ഷ്മാണുവിന് പേരു നല്‍കിയത്. ശരീരത്തില്‍ എച്ച്.ഐ.വി. രോഗണുക്കളുള്ളയാളുകളെ എച്ച്.ഐ.വി. പോസിറ്റീവ് എന്നാണ് പറയുക.

ആരാണീ വൈറസ്?

ഏറ്റവും സൂക്ഷ്മമായ ജീവികളുടെ കൂട്ടത്തില്‍ പെടുന്നവയാണ് വൈറസുകള്‍. കോശങ്ങളില്ലാത്ത സൂക്ഷ്മാണുക്കള്‍. സാധാരണ മൈക്രോസ്‌കോപ്പുകൊണ്ടു പോലും ഇവയെ കാണാന്‍ കഴിയില്ല. ഇലനേക്ട്രാണ്‍ മൈക്രോസ്‌കോപ്പ് കൊണ്ടുമാത്രമേ അവയെ കാണാനാവൂ. സസ്യങ്ങളുള്‍പ്പെടെ എല്ലാ ജീവജാലങ്ങളിലും വൈറസുകളുണ്ട്. കോശങ്ങളില്ലാത്തതുകൊണ്ടു തന്നെ അവയ്ക്ക് കോശഘടനയുമില്ല. വൈറസുകള്‍ക്ക് സ്വയം നിലനില്‍ക്കാന്‍ കഴിയില്ല. മറ്റേതെങ്കിലും ജീവകോശങ്ങളിലേ വൈറസുകള്‍ക്ക് നിലനില്‍പ്പുള്ളൂ. 100 നാനോമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള വൈറസാണ് എച്ച്.ഐ.വി. പത്തുലക്ഷം നാനോമീറ്ററാണ് ഒരു മില്ലീമീറ്റര്‍.



ഭീതിപരത്തിയ രോഗം

മനുഷ്യചരിത്രത്തിലെ ഏറ്റവും ദാരുണമായ പകര്‍ച്ച വ്യാധിയായിട്ടാണ് എയിഡ്‌സ് അറിയപ്പെട്ടത്.

No comments:

Post a Comment