ഒരു വലിയ കൊടും കാറ്റിന് തൊട്ടു മുന്‍പുള്ള ശാന്തത, അതാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. അണ്ണാ ഹസാരെയുടെ ഈ പ്രക്ഷോഭത്തെ അങ്ങനെയാണ് ഞാന്‍ !കാണുന്നതും. ലോകം മുഴുവന്‍ നടന്നുകൊണ്ടിരിക്കുന്ന പല പ്രക്ഷോഭങ്ങളും ചെറുപ്പക്കാരുടെ മനസിലുണ്ടാക്കിയ ഒരു ചിന്ത, വീണ്ടുവിചാരം, അവബോധം. നേതാക്കളോടും നിയമജ്ഞരോടുമുള്ള പുച്ഛം, അവനുചുറ്റുമുള്ള ഭരണസംവിധാനത്തിന്റെ പരാജയം. ജനിച്ചു വീഴുന്ന കുഞ്ഞിനുവേണ്ടി പോലും കൈക്കൂലി കൊടുക്കേണ്ട അവസ്ഥ. ജയിപ്പിച്ചു വിടുന്ന നേതാക്കളുടെ അഹന്തയും ധാര്‍ഷ്ട്യവും. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു രാഷ്ട്രിയ പ്രസ്ഥാനവും രാജ്യത്ത് ഇല്ലാത്ത അവസ്ഥ. കള്ളനും കൊലപാതകിയും ഒരു പേടിയുമില്ലാതെ വിഹരിക്കുന്ന സമൂഹം. പണമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന അവസ്ഥ. ഒരു 72 കാരന് പിന്നില്‍ ജനിച്ചു വീഴുന്ന കുഞ്ഞും എഴുന്നേറ്റുനില്‍ക്കാന്‍ ഇതിനപ്പുറം എന്ത് വേണം?
പൊതുവേ ഇതില്‍ യുവാക്കളുടെ പ്രാതിനിധ്യമാണ് കൂടുതല്‍. പ്രായമായവര്‍ ഇതില്‍ കുറവാണ്. കാരണം അവര്‍ ഇതിലും വലിയ അതിജീവനത്തിന്റെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലൂടെ കടന്നു വന്നവരാണ്. പക്ഷേ ഒരു പുതിയ തലമുറയ്ക്കും ഒരു പുതിയ ഇന്ത്യയ്ക്കും വേണ്ടിയുള്ള മക്കളുടെ പ്രയത്‌നം കണ്ടില്ലെന്നു നടിക്കാന്‍ !അവര്‍ക്ക് അധികനാള്‍ കഴിയില്ല. 5 % വരുന്ന ഒരു സമൂഹത്തിനോ ഒരു കുടുംബത്തിനോ രാജ്യം തീറെഴുതി കൊടുക്കുവാന്‍ വേണ്ടിയല്ല പതിനായിരങ്ങളുടെ ചോര ചീന്തി ഈ രാജ്യത്തെ സ്വതന്ത്രമാക്കിയത്. നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള ഇന്ത്യ എന്ന മഹാരാജ്യത്ത് ഓരോ പുല്‍ക്കൊടിക്കും സ്വാതന്ത്ര്യത്തോടും സമത്വത്തോടും കൂടി ജീവിക്കുവാനുള്ള അവകാശത്തിനായുള്ള രണ്ടാം സ്വാതന്ത്ര്യ സമരമാണിത്.

No comments:
Post a Comment