| തലക്കെട്ട് ചേര്‍ക്കുക |
നാനാതരം പകര്‍ച്ചവ്യാധികളുമായി സംസ്ഥാനം പനിച്ചു വിറയ്ക്കുമ്പോള്‍ രോഗികള്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കേണ്ട നഴ്‌സുമാര്‍ ജോലിക്കുകയറാതെ ഡിഎംഒ ഓഫിസ് വരാന്തയില്‍ നേരംകൊല്ലുന്നു. മെഡിക്കല്‍ കോളെജില്‍ ജോലി ചെയ്ത ഇവര്‍ ഡിഎച്ച്എസിനു കീഴിലുള്ളവരാണെന്നുള്ള കാരണം കാട്ടിയാണു പറഞ്ഞുവിട്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യുകയും നൂറുകണക്കിനാളുകള്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പുറത്താക്കിയ സ്റ്റാഫ് നഴ്‌സുമാരാണു പകരം നിയമനം ലഭിക്കാതെ ഒരുമാസമായി കലക്റ്ററേറ്റിലെ ഡിഎംഒ ഓഫിസ് വരാന്തയില്‍ കാലം കഴിക്കുന്നത്.
കഴിഞ്ഞ മാസം 31നു മെഡിക്കല്‍ കോളജില്‍ നിന്നും നിര്‍ബന്ധപൂര്‍വം പറഞ്ഞുവിട്ട നഴ്‌സുമാര്‍ക്ക് എന്നും രാവിലെ 10നു ഡിഎംഒ ഓഫിസിലെത്തി ഒപ്പിട്ട് വൈകുന്നേരം അഞ്ചുവരെ കലക്റ്ററേറ്റ് പരിസരത്തെങ്ങാനും ഇരിക്കാനാണു മുകളില്‍ നിന്നുള്ള നിര്‍ദേശം. അതുപ്രകാരമാണു നാട് പനിച്ചുവിറച്ചു നില്‍ക്കുമ്പോഴും നഴ്‌സുമാര്‍ കൃത്യസമയം പാലിച്ച് ഡിഎംഒ ഓഫിസില്‍ വന്നുപോകുന്നത്. നാലുരോഗികള്‍ക്ക് ഒരു നഴ്‌സ് എന്നതു പോയിട്ട് 15 രോഗികള്‍ക്ക് ഒരു നഴ്‌സുമാര്‍പോലുമില്ലാത്ത മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നിന്ന് 68 നഴ്‌സുമാരാണ് കഴിഞ്ഞ മൂന്നാഴ്ചക്കാലമായി ജോലിയില്ലാതെ വിഷമിക്കുന്നത്.
15വര്‍ഷംവരെ സീനിയോരിറ്റിയുള്ള നഴ്‌സുമാര്‍ ഇക്കൂട്ടത്തിലുണ്ട്. പനിയും പകര്‍ച്ച വ്യാധികളുമായി ദിനംപ്രതി നൂറുകണക്കിനു രോഗികള്‍ വന്നു നിറയുന്ന മെഡിക്കല്‍കോളജ് ആശുപത്രിയില്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയാമായിരുന്നവരാണ് ഇവര്‍. നിരന്തര സമ്മര്‍ദ്ദ ഫലമായി 21 പേര്‍ക്ക് ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടെ വിവിധ ആശുപത്രികളിലായി നിയമനം നല്‍കിയതായി ഡിഎംഒ പറയുന്നു. അവശേഷിക്കുന്ന 47 പേര്‍ എത്രകാലം ഇങ്ങനെ വെറുതേ വന്നുപോകണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനും ഉത്തരമില്ല. പകരം നിയമനം വേഗത്തിലാക്കണെമന്നാവശ്യപ്പെട്ട് താഴെത്തട്ടിലുള്ള ജനപ്രതിനിധികള്‍ മുതല്‍ മുഖ്യമന്ത്രിവരേയുള്ളവര്‍ക്കു പരാതി നല്‍കിയിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാപ്പെടാതെ നീളുന്നതില്‍ കടുത്ത ആശങ്കയിലാണു നഴ്‌സുമാര്‍. ഇവരില്‍ ഏറെ സീനിയറായ ചിലര്‍ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളജുകളില്‍ ഡയറക്റ്ററേറ്റ് ഒഫ് ഹെല്‍ത്ത് സര്‍വീസിനു കീഴില്‍ (ഡിഎച്ച്എസ്) ഉള്ള നഴ്‌സുമാര്‍ വേണ്ടെന്നും ഡയറക്റ്ററേറ്റ് ഒഫ് മെഡിക്കല്‍ എജ്യുക്കേഷന്റെ (ഡിഎംഇ) കീഴില്‍പ്പെടുന്നവര്‍ മാത്രം മതിയെന്നുമുള്ള ആരോഗ്യവകുപ്പിന്റെ കര്‍ശന ഉത്തരവിന്റെ പേരിലാണ് കോഴിക്കോട് മെഡിക്കല്‍കോളജുകളില്‍ നിന്നുള്ള 68 നഴ്‌സുമാരെ മുന്നറിയിപ്പൊന്നമില്ലാതെ പുറത്താക്കിയത്. 2008ല്‍ ഇടതുസര്‍ക്കാറിന്റെ കാലത്താണ് ആരോഗ്യമേഖലയില്‍ നഴ്‌സുമാരെ ഡിഎച്ച്എസ്, ഡിഎംഇ ഇങ്ങനെ വിഭജിച്ചത്. െ്രെപമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ ജില്ലാ ആശുപത്രികളില്‍വരെ ജോലിയെടുക്കുന്നവരെ ഡിഎച്ച്എസിനുകീഴിലും മെഡിക്കല്‍കോളജുകളിലും അനുബന്ധ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നവരെ ഡിഎംഇക്കു കീഴിലുമാക്കി.
ഇത്തരത്തില്‍ വിഭജനം നടന്നെങ്കിലും പുനര്‍വിന്യാസം ഘട്ടംഘട്ടമായി നടപ്പിലാക്കാനായിരുന്നു തീരുമാനം.
സംസ്ഥാനം പനിക്കിടക്കയിലായ വേളയില്‍ ആരോഗ്യവകുപ്പ് ധൃതിപിടിച്ച് നടപ്പാക്കിയത്. മലബാറിലെ അഞ്ച് ജില്ലകളില്‍ നിന്നുള്ള രോഗികളുടെ പ്രധാന ആശ്രയകേന്ദ്രമാണു കോഴിക്കോട് മെഡിക്കല്‍ കോളജ്. നിലവില്‍ ഒരു വാര്‍ഡിലെ രോഗികളെ നോക്കാന്‍പോലും നഴ്‌സുമാരില്ലാത്ത അവസ്ഥയില്‍ ഞെങ്ങി ഞെരുങ്ങിയാണ് ഇത്രയും കാലം മെഡിക്കല്‍കോളജിലെ കാര്യങ്ങള്‍ നീങ്ങിയത്. അത്തരമൊരു ഘട്ടത്തില്‍ പകരം സംവിധാനം പോലുമേര്‍പ്പെടുത്താതെ നഴ്‌സുമാരെ പറഞ്ഞുവിട്ടത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
No comments:
Post a Comment