തിരുവനന്തപുരം: ഏഷ്യാനെറ്റിലെ സൂപ്പര്‍ അവതാരക രഞ്ജിനി ഹരിദാസിനെതിരെ ഹാസ്യനടന്‍ ജഗതി ശ്രീകുമാര്‍ നടത്തിയ രൂക്ഷമായ കമന്റ് ഏഷ്യാനെറ്റ് പുന: സംപ്രേഷണത്തില്‍ വെട്ടിമാറ്റി. കുട്ടികളുടെ മ്യൂസിക് റിയാലിറ്റി ഷോ ആയ മഞ്ച് സ്റ്റാര്‍ സിംങര്‍ ജൂനിയറിന്റെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ഫൈനല്‍ മത്സരവേദിയില്‍വച്ചാണ് ജഗതി രഞ്ജിനിക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്.
ഞായറാഴ്ച നടന്ന ഫൈനലിന്റെ തത്സമയസംപ്രേഷണത്തില്‍ ജഗതിയുടെ ഹ്രസ്വമായ അഭിപ്രായ പ്രകടനം സ്വാതന്ത്ര്യദിനത്തിലെ പുന:സംപ്രേഷണത്തില്‍ ചാനല്‍ വെട്ടിമാറ്റുകയായിരുന്നു.
അവസാന റൗണ്ടില്‍ വന്ന അഞ്ചു മത്സരാത്ഥികളില്‍ മൂന്നാം സ്ഥാനത്തെത്തിയ വൈശാഖിക്ക് സമ്മാനം നല്‍കാനാണ് ജഗതിയെ അതിഥിയായി ക്ഷണിച്ച് വരുത്തിയത്. ഇതിനിടെ അവസാനത്തെ രണ്ടുപേരില്‍ ആരായിരിക്കും രണ്ടാമന്‍ എന്ന് ഊഹിച്ചു പറയാമോയെന്ന് ജയറാമിനോട് രഞ്ജിനി ചോദിച്ചു. ജയറാം മൗനംപാലിച്ചപ്പോള്‍ ജഗതിച്ചേട്ടന്‍ ഉത്തരം പറയൂവെന്നായി രഞ്ജിനി. രഞ്ജിനിയുടെ ആവശ്യം സന്തോഷപൂര്‍വ്വം ഏറ്റെടുത്ത ജഗതി
ഒന്നാം സമ്മാനം നല്‍കേണ്ടത് ഇവര്‍ക്കാര്‍ക്കുമല്ലെന്നും മറിച്ച്, അഞ്ചുപേരില്‍ നിന്ന് രണ്ടാമത് പുറത്തായ യദുവിനാണെന്നും മറുപടി നല്‍കി. ഇതിനെ ജനം കരഘോഷത്തോടെയാണ് സ്വീകരിച്ചത്. തുടര്‍ന്നാണ് ജഗതി പേരുപറയാതെ രഞ്ജിനിക്കെതിരെ തിരിഞ്ഞത്.
മഞ്ച് സ്റ്റാര്‍ സിങറിന്റെ പ്രത്യേക അവതാരകയായ നസ്‌റിയ സൗമ്യമായ പെരുമാറ്റമാണെന്നും നസ്‌റിയ അനാവശ്യമായി ഇടപെടാറില്ലെന്നും ജഗതി പറഞ്ഞു. എന്നാല്‍ മറ്റൊരു പ്രമുഖ റിയാലിറ്റി ഷോയുടെ അവതാരക പലപ്പോഴും വിധികര്‍ത്താവ് ചമയറുണ്ടെന്നായിരുന്നു രഞ്ജിനിക്കെതിരെ ജഗതിയുടെ വിമര്‍ശനം. മത്സരാര്‍ഥികള്‍ പാടിക്കഴിഞ്ഞാലുടന്‍ ഗുഡ് പെര്‍ഫോമന്‍സെന്നൊക്കെ വിധി പറയാറുണ്ടെന്നും, പ്രകടനത്തെക്കുറിച്ച് ഒരക്ഷരം അവതാരികയ്ക്ക് മിണ്ടാന്‍ അവകാശമില്ലെന്നും ജഗതി തറന്നടിച്ചു.
രഞ്ജിനിയുടെ കുലുങ്ങികൊണ്ടുള്ള ആക്ഷനുകള്‍ ചെറുതായി അനുകരിയ്ക്കാനും ജഗതി തയ്യാറായി. വിധി പറയേണ്ടത് അവതാരകരല്ലെന്നും ജഡ്ജസാണെന്നും പറഞ്ഞ ജഗതി സ്റ്റാര്‍ സിങര്‍ ഉള്‍പ്പെടയുള്ള മ്യൂസിക് റിയാലിറ്റി ഷോകളുടെ വിധികര്‍ത്താക്കളെയും നിര്‍ത്തിപൊരിച്ചു.
മത്സരാര്‍ഥികളെ സൗമ്യതയോടെ തെറ്റുകള്‍ ബോധ്യപ്പെടുത്തുന്നതിന് പകരം പരിഹസിയ്ക്കാനാണ് വിധികര്‍ത്താക്കള്‍ ശ്രമിയ്ക്കാറുള്ളതെന്നും ജഗതി പറഞ്ഞു. പരിഹസിച്ച് കോമഡിയുണ്ടാക്കാനുള്ള വിധികര്‍ത്താക്കളുടെ ശ്രമം മത്സരാത്ഥികളുടെ മാനസിക അവസ്ഥ തന്നെ തകര്‍ക്കുമെന്നും ജഗതി ചൂണ്ടിക്കാട്ടി. എന്നാല്‍ മഞ്ച് സ്റ്റാര്‍ സിങര്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണെന്ന് പറഞ്ഞ് വിധി കര്‍ത്താക്കളായ സുജാത മോഹനെയും ജി വേണുഗോപാലിനെയും പ്രശംസിയ്ക്കാന്‍ ജഗതി പ്രത്യേകം ശ്രദ്ധിച്ചു. അവസാനം ജഗതിയുടെ പക്കല്‍ നിന്ന് മൈക്ക് തിരിച്ചുകിട്ടിയപ്പോള്‍ താനിത് അടി ചോദിച്ച് മേടിച്ചതാണെന്ന രീതിയിലുള്ള കമന്റ് നടത്തി രഞ്ജിനി വീണിടത്തുനിന്ന് ഉരുണ്ടു

No comments:
Post a Comment