| തലക്കെട്ട് ചേര്‍ക്കുക |
ദൈവ തിരുമകളിന്റെ വിജയത്തിനു ശേഷം വിക്രം അഭിനയിക്കുന്ന രാജാപാട്ടൈയുടെ മറ്റൊരു സവിശേഷത വിഖ്യാത സംവിധായകന്‍ കെ. വിശ്വനാഥിന്റെ സാന്നിധ്യമാണ്. ഒരു മുത്തച്ഛനും പേരക്കുട്ടിയും തമ്മിലുള്ള ബന്ധമാണു കേന്ദ്ര പ്രമേയം. മുത്തച്ഛനെ അവതരിപ്പിക്കാന്‍ എണ്‍പത്തൊന്നാമത്തെ വയസില്‍ വിശ്വനാഥ് ക്യാമറയ്ക്കു മുന്നില്‍ എത്തുന്നു. സുസീന്ദിരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിത്ര കുര്യനും പ്രധാനപ്പെട്ട റോളില്‍ എത്തുന്നു. സിദ്ദിഖിന്റെ കാവലനിലൂടെ തമിഴകത്തു ശ്രദ്ധേയയായ മിത്രയ്ക്കു കൂടുതല്‍ മികച്ച റോളുകള്‍ കിട്ടിത്തുടങ്ങുന്നതിന്റെ സൂചനയാണ് ഈ ചിത്രം. യുവന്‍ ശങ്കര്‍ രാജയാണു സംഗീതം.
വളരെ നേരത്തെ പ്രഖ്യാപിച്ച ചിത്രത്തിനു നിരവധി തടസങ്ങള്‍ നേരിട്ടിരുന്നു. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നു പിന്മാറിയതിനു ശേഷമാണു വിക്രം, സുസീന്ദിരനുമായി സഹകരിച്ചത്. പാട്ടും ആട്ടവും ആക്ഷനുമൊക്കെയുള്ള തട്ടു പൊളിപ്പിന്‍ ചിത്രം എന്നാണു സുസീന്ദിരന്‍ തന്റെ ചിത്രത്തെ വിശേഷിപ്പിച്ചത്. നായികയായി ദീക്ഷയെ തീരുമാനിച്ചു. എന്നിട്ടും ഷൂട്ടിങ് താമസിച്ചു. നായികയ്‌ക്കൊപ്പം നില്‍ക്കുന്ന മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള നടിയെ നിശ്ചയിക്കുന്നതിനു നേരിട്ട തടസങ്ങളാണു കാരണം.
No comments:
Post a Comment